ടീന്‍സ് ഇന്ത്യ റമദാൻ സംഗമവും ഖുർആൻ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു

ടീന്‍സ് ഇന്ത്യ ബഹ്‌റൈൻ വിദ്യാര്‍ത്ഥികള്‍ക്കായി റമദാൻ സംഗമവും ഖുർആൻ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു. ടീൻസ് ഇന്ത്യ കേന്ദ്ര കൺവീനർ അനീസ് വി.കെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ റമദാന്‍ സന്ദേശം നല്‍കി. ടീൻസ് ഇന്ത്യ ക്യാപ്റ്റൻ മറിയം ബഷീർ, വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഹംദാൻ എന്നിവർ സംസാരിച്ചു.
വിശുദ്ധ ഖുർആനിലെ ലുഖ്‌മാൻ അധ്യായത്തെ ആസ്പദമാക്കി നടത്തിയ വിജ്ഞാന പരീക്ഷക്ക് സാജിത സലീം, റഷീദ സുബൈർ , ബുഷ്ര ഹമീദ് , നാസ്നിൻ അൽതാഫ് എന്നിവർ നേതൃത്വം നൽകി. ഫ്രന്റ്‌സ് വനിതാ വിഭാഗം കേന്ദ്ര സമിതി അംഗം സാജിത സലീം നന്ദി പറഞ്ഞു.
adsadsads
dfsdf