ബഹ്റൈൻ പ്രതിഭ കൺവൻഷൻ സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി പ്രതിഭ ഹാളിൽ എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമതി അംഗം ഡോ: കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത കൺവെൻഷൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു.
പ്രതിഭ രക്ഷാധികാരി പി ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ കൺവീനറും പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈർ കണ്ണൂർ, ഇടത്പക്ഷ കക്ഷി നേതാവായ ബഹ്റൈൻ ഘടകം ഐ. എം. സി.സി.പ്രസിഡണ്ട് മൊയ്തീൻ കുട്ടി പുളിക്കൽ എന്നിവർ സംസാരിച്ചു. പ്രതിഭ രക്ഷാധികാരി സമതി അംഗം സുരേഷ് അത്താണിക്കൽ നന്ദി പ്രകാശിപ്പിച്ചു.
dsvdfsdfsdfsdfsdfs