തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ: എൽ.എം.ആർ.എ വർക്കിങ് ടുഗദർ’ കാമ്പയിൻ ആരംഭം


തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ: എൽ.എം.ആർ.എ വർക്കിങ് ടുഗദർ’ കാമ്പയിൻ ആരംഭംതൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയുംകുറിച്ച് അവബോധം സൃഷ്ടിക്കുക, ജോലിസ്ഥലത്ത് നീതി, സമത്വം, സ്ഥിരത പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ ബഹുഭാഷ സർവേ ആരംഭിച്ചു. ‘ഒരുമിച്ച് പ്രവർത്തിക്കുക’ എന്ന തലക്കെട്ടിൽ നടക്കുന്ന പഠനത്തിന്റെ ഭാഗമായാണ് സർവേ നടക്കുന്നത്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്. മലയാളം, ഇംഗ്ലീഷ്, അറബിക്, ബംഗാളി, ഹിന്ദി, ഉറുദു, നേപ്പാളി, അംഹാരിക് എന്നീ ഭാഷകളിൽ lmra.gov.bh എന്ന വെബ്സൈറ്റിൽ ഇതിന്റെ ചോദ്യാവലി ലഭ്യമാണ്. തൊഴിലുടമകൾ, സ്വകാര്യ മേഖലയിലെ പ്രവാസികൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവരിൽനിന്നാണ് ഫീഡ്‌ബാക്ക് ശേഖരിക്കുന്നത്. മനുഷ്യക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും തൊഴിൽ വിപണിയും നിലനിർത്താനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

article-image

cddsdfsf

You might also like

Most Viewed