ലാൽകെയേഴ്‌സ് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


ലാൽകെയേഴ്‌സ് മലബാർ ഗോൾഡുമായി സഹകരിച്ച് നടത്തിയ മെഗാ ഇഫ്താർ മീറ്റ് സൽമാബാദിൽ അഞ്ഞൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ  നടന്നു. ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് കോ ഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്. എഫ് എന്നിവർ ചേർന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് പ്രതിനിധി യാസിറിന് ഉപഹാരം കൈമാറി. 

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ സന്ധ്യ രാജേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റുമൈസ, ലിബി ജെയ്സൺ, സൽമാബാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ പ്രകാശേട്ടൻ എന്നിവർ സംസാരിച്ചു. ട്രഷറർ അരുൺ ജി. നെയ്യാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ് നന്ദിയും പറഞ്ഞു. തോമസ് ഫിലിപ്പ്, ഗോപേഷ് അടൂർ, ജെയ്സൺ, നന്ദൻ, ഹരികൃഷ്ണൻ, നിധിൻ, വൈശാഖ്, എന്നിവർ നേതൃത്വം നൽകി.

article-image

ോേ്ി്ി

You might also like

Most Viewed