വിദേശകാര്യ മന്ത്രി പുതുതായി നിയോഗിച്ച അംബാസഡർമാരിൽനിന്നും നിയമന രേഖകൾ സ്വീകരിച്ചു


ബഹ്റൈനിലേക്ക് പുതുതായി നിയോഗിച്ച അംബാസഡർമാരിൽനിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. കുവൈത്തിൽ റസിഡന്‍റായ ഭൂട്ടാൻ അംബാസഡർ ശെതീം തൻസൻ, അബൂദബിയിൽ റസിഡന്‍റായ ബനീൻ അംബാസഡർ മോദ്ജായിഡോ സുമാൻ അസോഫോ എന്നിവരിൽനിന്നുമാണ് നിയമന രേഖകൾ ഓൺലൈനായി സ്വീകരിച്ചത്. 

അംബാസഡർമാർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുമായി മികച്ച ബന്ധം സാധ്യമാക്കാനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ബഹ്റൈൻ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർമാർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

article-image

േ്േ്ി

You might also like

Most Viewed