കാസർകോട്, കണ്ണൂർ, വയനാട്, ലോക്സഭാ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
ബഹ്റൈന്‍ പ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ കാസർകോട്, കണ്ണൂർ, വയനാട്, ലോക്സഭാ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മോറാഴ സ്വാഗതം പറഞ്ഞു. കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷതവഹിച്ചു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധാരിസമിതി അംഗവുമായ സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
വിവിധ ഇടതുപക്ഷ കക്ഷി നേതാക്കളായ നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ, ഐ.എം.സി.സി പ്രസിഡന്‍റ് മൊയ്തീൻ കുട്ടി പുളിക്കൽ, എൻ.സി.പി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് ഫൈസൽ എഫ്.എം, സാമൂഹിക പ്രവർത്തകൻ ലത്തീഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു. 18ാം ലോക്സഭയിലേക്ക് ഇടതുപക്ഷ സ്ഥാനാഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്ന ആഹ്വാനത്തോടെ നടന്ന പരിപാടിക്ക് പ്രതിഭ വൈസ് പ്രസിഡന്‍റ് നൗഷാദ് പൂനൂർ, പ്രതിഭ കലാവിഭാഗം സെക്രട്ടറി പ്രജിൽ മണിയൂർ, കേന്ദ്ര മെംബര്‍ഷിപ് സെക്രട്ടറി അനീഷ് കരിവെള്ളൂര്‍, പ്രതിഭ മനാമ യൂനിറ്റ് സെക്രട്ടറി രാജേഷ് അട്ടാച്ചേരി, സൂക്ക് യൂനിറ്റ് സെക്രട്ടറി ശശി, നജീബ് കണ്ണൂർ, സന്തോഷ് കോയിപറ എന്നിവർ നേതൃത്വം നൽകി.
േ്ി്േി