മൈത്രി ബഹ്‌റൈൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
ഉമ്മുൽ ഹസം ബാങ്കോക് റസ്റ്റാറന്റ് ഹാളിൽ മൈത്രി ബഹ്‌റൈൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മൈത്രി ബഹ്‌റൈന്റെ കുടുംബാംഗങ്ങളും ബഹ്‌റൈനിലെ സാമൂഹിക− സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും കോഓഡിനേറ്റർ നവാസ് കുണ്ടറ ആമുഖവും പറഞ്ഞു. സെയ്ദ് ബാഫഖി പൂക്കോയ തങ്ങൾ റമദാൻ സന്ദേശം നൽകി.
അൽ ഹിലാൽ പ്രതിനിധി പ്യാരിലാൽ, കിംസ് ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് നജീബ്, സാമൂഹിക പ്രവർത്തകൻ കെ.ടി സലിം, ഗഫൂർ കയ്പമംഗലം, ഉമ്മർ പാനായിക്കുളം, മുസ്തഫ പട്ടാമ്പി, രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽ ബാരി, ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ഷിനു താജുദ്ദീൻ, കോയിവിള മുഹമ്മദ്‌കുഞ്ഞ്, അൻവർ ശൂരനാട്, ഷമീർ ഖാൻ, അനസ് കരുനാഗപ്പള്ളി, ഷാജഹാൻ, ഷിബു ബഷീർ, മാനോജ് ജമാൽ എന്നിവർ നിയന്ത്രിച്ചു.
േ്