ഈദ് ദിനത്തിൽ ബഹ്റൈനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു
വെൽകെയറിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹ്റൈനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു. പരിപാടിയുടെ വിജയത്തിനായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം ചെയർമാനും ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ എന്നിവർ വൈസ് ചെയർമാന്മാരും മജീദ് തണൽ, എ.വൈ. ഹാഷിം, മുഹമ്മദ് അമീൻ, ലക്ഷ്മൺ, ഷഫീഖ്, ഫസലുർ റഹ്മാൻ, ഷിജിന ആഷിഖ്, ഷാഹുൽ ഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി, വഫ ഷാഹുൽ എന്നിവർ അംഗങ്ങളുമായ വെൽകെയർ ഈദ് ലഞ്ച് കമ്മിറ്റി രൂപവത്കരിച്ചു.
ഇതുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 39916500 അല്ലെങ്കിൽ 39132324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
xdgxfg