ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ റെഡ് ടാഗുമായി കൈകോർക്കുന്നു
കറൻസി എക്‌സ്‌ചേഞ്ച്, റെമിറ്റൻസ് സേവനരംഗത്തെ മുൻനിരക്കാരായ ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ, പ്രശസ്ത റീട്ടെയിൽ ബ്രാൻഡായ റെഡ് ടാഗുമായി കൈകോർക്കുന്നു. ഇതോടെ ലുലു മണി ആപ് ഉപയോക്താക്കൾക്കും ലുലു ഗോൾഡ് കാർഡ് ഉടമകൾക്കും ബഹ്‌റൈനിൽ ഉടനീളമുള്ള എല്ലാ റെഡ് ടാഗ് ഔട്ട്‌ലെറ്റുകളിലും 15ശതമാനം കിഴിവ് ലഭിക്കും. കിഴിവുള്ള ഉൽപന്നങ്ങൾക്ക് ഒഴികെയാണ് ഈ ഓഫർ നൽകുന്നത്.
ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ിു