ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഫീസ് ഓൺലൈനായി അടക്കാം


ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഫീസ് ഓൺലൈനായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇതോടെ ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് ൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാൻ സാധിക്കും.

ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം  ഉപയോഗിക്കുന്നതിന് സ്‌കൂൾ വെബ്‌സൈറ്റിലെ നിയുക്ത ലിങ്കിൽ   ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. അതേസമയം ഓൺലൈൻ അടവുകൾക്ക് കൺവീനിയൻസ് ചാർജുകളും, വാറ്റും ബാധകമായിരിക്കും. ഓൺലൈൻ ഫീസ് അടവുകൾ സ്‌കൂൾ രേഖകളിൽ ഉടനടി അപ്‌ഡേറ്റ് ചെയ്യുകയും രസീത് അപ്പോൾ തന്നെ ലഭിക്കുകയും ചെയ്യും. സ്‌കൂൾ ഫീസ് അടക്കേണ്ട അവസാന തീയതി എല്ലാ മാസവും 15 ആണ്. 

article-image

ംിുിംു

You might also like

Most Viewed