കഴിഞ്ഞ വർഷം ബഹ്റൈനിൽ റോഡപകടങ്ങളിൽ 33 പേർ മരണപ്പെട്ടതായി റിപ്പോർട്ട്


കഴിഞ്ഞ വർഷം ബഹ്റൈനിൽ റോഡപകടങ്ങളിൽ 33 പേർ മരണപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 30 പേർ പുരുഷൻമാരും, മൂന്ന് പേർ സ്ത്രീകളുമാണ്. കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടങ്ങളിൽ 236 പുരുഷ ഡ്രൈവർമാർക്കും, 45 സ്ത്രീ ഡ്രൈവർമാർക്കും ഗുരുതരമായ പരിക്കും ഉണ്ടായിട്ടുണ്ട്. 2022ൽ 47 പേരും, 2021ൽ 52ഉം, 2020 53 ഉം പേരാണ് വാഹനാകടത്തിൽ ബഹ്റൈനിൽ മരണപ്പെട്ടത്.

2017ൽ 77 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം 287 ഡ്രൈവർമാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 596 പേരെ ലൈസൻസ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ട്രാഫിക്ക് പോലീസ് പിടികൂടിയെന്നും, ഇതേ കാലയളവിൽ 1,61,660 പേരെ അമിതവേഗതയുമായി ബന്ധപ്പെട്ട് പിടിച്ചുവെന്നും അധികൃതർ അറിയിച്ചു.  അമിതവേഗതയ്ക്കൊപ്പം ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും അപകടങ്ങളുടെ കാരണമാകുന്നുണ്ട്. 

article-image

േ്ിുേിു

You might also like

Most Viewed