പൊതു പാർക്കുകളിലും ഗാർഡനുകളിലും പുതിയ റസ്റ്റാറന്റുകളും കഫേകളും തുറക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യം
രാജ്യത്തെ പൊതു പാർക്കുകളിലും ഗാർഡനുകളിലും പുതിയ റസ്റ്റാറന്റുകളും കഫേകളും തുറക്കാനുള്ള അനുമതി നൽകണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സതേൺ ഗവർണറേറ്റിലെ ഏറ്റവും വലിയ ഗാർഡനായ റിഫയിലെ ഖലീഫ അൽ കുബ്ര ഗാർഡനിൽ റസ്റ്റാറന്റുകളും കഫേകളും തുടങ്ങാനുള്ള കൗൺസിലിന്റെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
പാർക്കുകളിലെ സ്ഥലങ്ങൾ സംരംഭകർക്ക് പാട്ടത്തിന് നൽകുന്നത് മുനിസിപ്പാലിറ്റികളുടെ വരുമാനം വർധിപ്പിക്കാനും ഇടയാക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
ോേ്ോേ്