സുന്നി ഔഖാഫ് ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
സുബൈർ എം.എം രക്ഷാധികാരിയും അനീസ് വി.കെ ജനറൽ കൺവീനറുമാണ്. രാവിലെ 5.38 നാണ് നമസ്കാരം ആരംഭിക്കുന്നതെന്നും, വരുന്നവർ വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി വരണമെന്നും സംഘാടകർ അറിയിച്ചു.
ോേ്ോ്േ