പ്രവാസി മിത്ര പ്രവാസി വനിതകൾക്കായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു


പ്രവാസി മിത്ര പ്രവാസി വനിതകൾക്കായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സിഞ്ചിലെ പ്രവാസി ബാഡ്മിന്റൺ കോർട്ടിൽ നടക്കുന്ന മത്സരത്തിന്റെ വിജയത്തിനായി  സബീന അബ്ദുൽ ഖാദർ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. പ്രവാസി സെൻററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ പ്രവാസി മിത്ര പ്രസിഡൻറ് വഫാ ഷാഹുൽ അധ്യക്ഷത വഹിച്ചു. സഞ്ജു സാനു സ്വാഗതവും സബീന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റ്  വിവരങ്ങൾക്കും 35458715 അല്ലെങ്കിൽ 35146982 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfsdf

You might also like

Most Viewed