മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ജനറൽ സെക്രട്ടറി അഷ്ക്കർ പൂഴിത്തല സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂസഫ് മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഫക്രുദ്ദീൻ തങ്ങൾ, അബൂബക്കർ ലത്തീഫി എന്നിവർ റമദാൻ സന്ദേശം നൽകി.
കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, പ്രോഗ്രാം കോഡിനേറ്റർ നൗഷാദ് കണ്ണൂർ, വളന്റിയർ ക്യാപ്റ്റൻ നിസാം മമ്പാട്ട് മൂല, റദ ബുസ്താനി, സിദ്ദീഖ് ഷർബത്തലി, ഇബ്രാഹിം എം.എം.എസ്, മുഹമ്മദ് ഇബ്രാഹിം, യൂസുഫ് വാദിസഫാ, കാഫ് ഹ്യുമാനിറ്റേറിയൻ പ്രതിനിധികൾ, സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അണിനിരന്ന പരിപാടിയിൽ തൊഴിലാളികൾ അടക്കം ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. പരിപാടിയിൽ വെച്ച് തുനീഷ്യയിലെ സൈക്കൂന യൂനിവേഴ്‌സിറ്റിയിൽ പി.എച്ച്ഡിക്ക് അവസരം ലഭിച്ച മുഹമ്മദ് നൂറാനി അസ്സഖാഫി നടമ്മൽപൊയിലിന് എം.സി.എം.എയുടെ സ്നേഹാദരവ് നൽകി.
്ിേ്ി
ോ്ിേ