പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിലെ കൺസൾട്ടേഷന് ആപ് വഴി ബുക്ക് ചെയ്യാം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിലെ കൺസൾട്ടേഷന് ആപ് വഴി ബുക്ക് ചെയ്യാൻ സംവിധാനമാരംഭിച്ചതായി ഇഗവർമെന്‍റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സിഹ്ഹത്തീ അഥവാ മൈ ഹെൽത് എന്നപേരിലുള്ള ആപ്ലിക്കേഷനിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും പരിശോധന സമയം ബുക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ നൽകുന്നത്. അപ്പോയിൻമെന്‍റ് എടുക്കാനും ഒഴിവാക്കാനും റീ അപ്പോയിൻമെന്‍റ് ചെയ്യാനും ഇതിലൂടെ സാധിക്കും.
്ോി്േി