ബഹ്റൈൻ പ്രധാനമന്ത്രി ഇഫ്താർ സംഘടിപ്പിച്ചു
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എല്ലാ മേഖലകളിലും രാജ്യം പുരോഗതിയും വളർച്ചയും കൈവരിക്കാൻ ഹമദ് രാജാവിന്‍റെ ഭരണകാലത്ത് സാധിച്ചിട്ടുണ്ടെന്നും, രാജ്യം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിന് കഠിനശ്രമം വേണ്ടതുണ്ടെന്നും അദ്ദേഹം പരിപാടിയിൽ അഭിപ്രായപ്പെട്ടു.
റിഫ പാലസിൽ നടന്ന ചടങ്ങിൽ ഈസ ബിൻ സൽമാൻ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മന്ത്രിമാർ, രാജകുടുംബാംഗങ്ങൾ, വിവിധ റമദാൻ മജ്ലിസ് സംഘാടകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
aff
sdfdsf