കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു


കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യതിഥിയായിരുന്നു. ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ച യോഗം കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.  

കെഎംസിസി സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ ആശംസ നേർന്നു. വരുന്ന രണ്ടു വർഷകാലത്തെ പതിനാല് കർമ്മപദ്ധതികൾ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീം പേരാമ്പ്ര അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ നാദാപുരം നന്ദിയും പറഞ്ഞു.

article-image

sddsfg

You might also like

Most Viewed