പ്രവാസി ലീഗൽ ബഹറിൻ ചാപ്റ്റർ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു


പ്രവാസി ലീഗൽ ബഹറിൻ ചാപ്റ്റർ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. എക്സ്പാറ്റ് ലെൻസ് എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ 5 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ആണ് ഉൾപ്പെടുത്തുന്നത്. ‘ജർണി ഓഫ് ബിലോങ്ങിങ്ങ് ‘എന്ന തീമിൽ ആയിരിക്കണം സിനിമകൾ അയക്കേണ്ടത്. താല്പര്യമുള്ളവർക്ക് ഇതിനായി റെജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 5 ആണ്. ഏപ്രിൽ 15ന് മുമ്പായി ഷോർട്ട് ഫിലിമുകൾ നൽകണം. 

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ആയിരം ഡോളർ, അഞ്ഞൂറ് ഡോളർ, ഇരുന്നൂറ്റി അമ്പത് ഡോളർ എന്നിങ്ങിനെ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 66685335 അല്ലെങ്കിൽ 33052258 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ പ്രവാസി ലീഗൽ ബഹറിൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു. 

article-image

safrf

You might also like

Most Viewed