അംഗവൈകല്യമുള്ളവർക്കായി മാറ്റിവെച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്കു ചെയ്യുന്നവർക്ക് കനത്ത പിഴ
അംഗവൈകല്യമുള്ളവർക്കായി മാറ്റിവെച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്കു ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്താൻ നീക്കവുമായി ബഹ്റൈനിലെ സതേൺ മുനിസിപ്പൽ കൗൺസിൽ. ഇതോടൊപ്പം കുറ്റം ചെയ്തവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുമുള്ള ശുപാർശയും ഇവർ മുമ്പോട്ട് വെക്കുന്നു. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് പിഴ 20 മുതൽ 100 വരെ ദീനാറാണ്. ഇത് 60 മുതൽ 300 വരെ ദീനാറാക്കി വർധിപ്പിക്കണമെന്നാണ് സതേൺ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കും സസ്‌പെൻഡ് ചെയ്യണമെന്നും ഇവർ പറയുന്നു. വികലാംഗരായ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്നും കൗൺസിൽ അധികൃതർ പറഞ്ഞു.
sdgsg