കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ "അത്തിക്കയുടെ പ്രവാസം" എന്ന പുസ്തകം പ്രകാശനം ചെയ്തു
ദീർഘകാലം ഗൾഫ് പ്രവാസിയും, പത്ര ലേഖകനും, മുൻ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ "അത്തിക്കയുടെ പ്രവാസം" എന്ന പുസ്തകത്തിന്റെ ബഹ്റൈൻ പ്രകാശനം ഇടതു സ്ഥാനാർത്ഥികളുടെ വിജയത്തിനായി ചേർന്ന കൺവെൻഷനിൽ വെച്ച് ബഹ്റൈൻ പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ലോകകേരള സഭാഗം സി.വി നാരയണന് നൽകികൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ ലോക കേരള സഭാംഗങ്ങളായ സുബൈർ കണ്ണൂർ, നവകേരളയുടെ ഷാജി മൂതല, ഐഎൻൽ ബഹ്റൈൻ പ്രസിഡൻറ് മൊയ്തീൻ കുട്ടി, ജനതാ കൾച്ചറൽ പ്രതിനിധി മനോജ് വടകര, നവകേരള സെക്രട്ടറി എ.കെ. സുഹൈൽ, എൻ.സി.പി. പ്രതിനിധി ഫൈസൽ എഫ് എം, പി.പി.എഫ് പ്രസിഡൻറ് ഇ.എ സലീം, പ്രതിഭ പ്രസിഡണ്ട് ബിനുമണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, വനിതാവേദി പ്രസിഡണ്ട് ഷമിതാ സുരേന്ദ്രൻ, കെ.ടി സലീം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ോേ്ോേ്