ബഹ്റൈനെ കുളിരണിയിച്ച് മഴ
ബഹ്റൈനെ കുളിരണിയിച്ച് പരക്കെ മഴ പെയ്തു. പലയിടത്തും ആലിപ്പഴം പെയ്തത് കൗതുകമായി. മേഘാവൃതമായ അന്തരീക്ഷമായിരുന്നു പൊതുവെ. വരും ദിവസങ്ങളിലും ചാറ്റൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.
ç≈ cxcvxffg