ശ്രദ്ധേയമായി സംസാ സാംസ്‌കാരിക സമിതിയുടെ ഇഫ്താർ സം​ഗമം


സംസാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. കൺവീനർ ദിലീപിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാമൂഹ്യപ്രവർത്തകൻ ജമാൽ നദ്‌വി ഇരിങ്ങൽ, സെന്റ് തോമസ് ചർച്ച് വികാരി ഫാദർ ബിനുമോൻ ബേബി, ഇസ്കോൺ ബഹ്‌റൈൻ പ്രഭുജി പ്രസന്നത്മാ നിമായ് ദാസ് എന്നിവർ റമദാന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. സാംസ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ ബാബു മാഹി അധ്യക്ഷത വഹിച്ചു.

ബഹ്‌റൈൻ പ്രതിഭ പ്രതിനിധി ബിനു കരുണാകരൻ, വടകര സഹൃദയ വേദിയുടെ പ്രതിനിധി വീനിഷ്, സംസായുടെ രക്ഷാധികാരികളായ മനീഷ് പോന്നോത്ത്, മുരളി കൃഷ്ണൻ, വത്സരാജ്, ജേക്കബ് കൊച്ചുമോൻ ട്രെഷറർ റിയാസ് കല്ലമ്പലം,ലേഡീസ് വിങ്ങ് സെക്രട്ടറി അപർണ രാജ്‌കുമാർ, ഇൻഷാ റിയാസ്, സാംസ ജോയിന്റ് സെക്രട്ടറി സിതാര മുരളി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സാംസയുടെ വൈസ് പ്രസിഡണ്ട്‌ സോവിൻ നന്ദി പറഞ്ഞു. ഇഫ്താർ വിരുന്നിന് ശേഷം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

article-image

ssadsdfsdfs

article-image

asasas

You might also like

Most Viewed