പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം നടത്തി
പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ബഹ്റൈൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം അബ്ബാസ് മുഖ്യാതിഥി ആയിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ബഹറിൻ മദ്രസ അദ്ധ്യാപകൻ ഉസ്താദ് അൻസാർ അൻവരി വിശിഷ്ടതിഥിയും മുഖ്യ പ്രഭാഷകനും ആയി പങ്കെടുത്തു.
ഹക്കിം, ഹാരിസ്, നിസാർ,ഹലീൽ,ഫിറോസ്,ഇസ്മയിൽ എന്നിവർ നിയന്ത്രിച്ച സംഗമത്തിൽ രക്ഷാധികാരി ജയശങ്കർ സ്വാഗതം പറഞ്ഞു. മറ്റു രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ, പ്രവർത്തക സമിതി അംഗങ്ങളായ രാജൻ, രാജീവ് ആളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
dfsfdsdfsdfs
dsdsds
cdsdsdsds