ബിഡികെ ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു


രക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും, രക്തദാനത്തിന് ബിഡികെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഫ്രണ്ട്‌സ്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൾഹഖ് ഇഫ്താർ സന്ദേശം നൽകി.

ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ട്രെഷറർ അശോക് മാത്യു, ഒഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് നിസാർ കൊല്ലം, സിജി കോർഡിനേറ്റർ ഷിബു പത്തനംതിട്ട, നിയാർക്ക്‌ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, ബഹ്‌റൈൻ മലയാളി സെയിൽസ് ടീം ഭാരവാഹി സിജു കുമാർ എന്നിവർ സംസാരിച്ചു. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ കെസിഎയിൽ നടന്ന സ്നേഹ സംഗമത്തിന് ജനറൽ സെക്രട്ടറി റോജി ജോൺ സ്വാഗതവും ഇഫ്താർ കൺവീനർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

article-image

ക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും, രക്തദാനത്തിന് ബിഡികെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി  ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.

article-image

asxadsasas

You might also like

Most Viewed