പതിനായിരങ്ങൾ പങ്കെടുത്ത് കെ.എം.സി.സിയുടെ ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ
കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തമായിരുന്നു പരിപാടിയിലുണ്ടായത്. സ്വദേശി പ്രമുഖരുടെയും പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾക്കും പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മാധ്യമ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഗ്രാൻഡ് ഇഫ്താർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
fbbvbbbcvb