ഗൾഫ് എയറിന്റെ ലാഭം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്ന് ആവശ്യം
ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ വരുമാനം വർധിപ്പിക്കുന്നതിനും ലാഭം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ പദ്ധതി തയ്യാറാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് പാർലിമെന്റ് എംപി മുഹമ്മദ് അൽ മറാഫിയുടെ അധ്യക്ഷതയിലാണ് സമിതി രൂപവത്കരിച്ചിരുന്നത്. ഗൾഫ് എയർ ഉദ്യോഗസ്ഥരെയും കമ്പനിയുടെ ബോർഡിനെയും എക്‌സിക്യൂട്ടിവ് മാനേജ്‌മെന്റിനെയും സന്ദർശിച്ച സമിതി സൈറ്റ് പരിശോധനകൾ നടത്തുകയും ചെയ്തു. ഇതോടൊപ്പം കമ്പനിയിലെ ജനറൽ ജീവനക്കാർ, ക്യാപ്റ്റന്മാർ, ഫ്ലൈറ്റ് അറ്റൻഡന്‍റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന ലേബർ യൂനിയനുകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. സമിതിയുടെ കണ്ടെത്തലുകളും ശിപാർശകളും ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം ചർച്ച ചെയ്യും.
കഴിഞ്ഞ വർഷം 440.2 ദശലക്ഷം ദീനാറാണ് ഗൾഫ് എയറിന്റെ വരുമാനം. അതേസമയം 301.8 ദശലക്ഷം ദീനാർ കടവും കമ്പനിക്കുണ്ട്. കഴിഞ്ഞവർഷം 10 പുതിയ വിമാനങ്ങൾ വാങ്ങിയതോടെയാണ് കടം വർദ്ധിച്ചത്. ഇപ്പോഴുള്ള 3,028 ജീവനക്കാരിൽ 1,702 പേർ സ്വദേശികളാണ്.
efdsddsdfdf