ബി.കെ.എസ്.എഫ് സേവന കൂട്ടായ്മ ഒരുക്കിയ റമദാൻ സൗജന്യകാരുണ്യവർഷം; ഉംറ തീർഥാടകർ ബഹ്റൈനിൽനിന്ന് മക്കയിലേക്ക് യാത്ര തിരിച്ചു
ബി.കെ.എസ്.എഫ് സേവന കൂട്ടായ്മ ഒരുക്കിയ റമദാൻ സൗജന്യകാരുണ്യവർഷത്തിന്റെ ഭാഗമായി ഉംറ തീർഥാടകർ ബഹ്റൈനിൽനിന്ന് മക്കയിലേക്ക് യാത്ര തിരിച്ചു. ഇതുവരെ ഉംറ നിർവഹിക്കാൻ കഴിയാതെ തികച്ചും അർഹരായ 50ഓളം ആളുകളെയാണ് തീർഥാടനത്തിന് തെരഞ്ഞെടുത്തത്.
അദ്‍ലിയ ജുമാ മസ്ജിദിൽനിന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവനകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇവർ യാത്രയായത്. ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയ സുമനസുകളോട് ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു.
sgdfg