ബഹ്റൈൻ കേരളീയ സമാജം 2024− 26 പ്രവർത്തന വർഷത്തെ ഭരണസമതിയുടെ ഉദ്ഘാടനം അഡ്വ.എ. ജയശങ്കർ നിർവ്വഹിച്ചു


വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന്  രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ. ജയശങ്കർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം  2024− 26  പ്രവർത്തന വർഷത്തെ ഭരണ സമതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ ഇതര സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സമാജം അംഗങ്ങളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്ത ഉദ്ഘാടന സമ്മേളനത്തിൽ ദേവദാസ് കുന്നത്ത് നന്ദി രേഖപ്പെടുത്തി.

സ്ഥാനമൊഴിഞ്ഞ അംഗങ്ങളെ പുതിയ ഭരണസമിതി അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞയാഴ്ച നടന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ്  (എന്റർടൈൻമെന്റ് സെക്രട്ടറി),, വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി),  വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), വിനോദ്.പി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ). എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി സ്ഥാനമേറ്റത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ നൃത്തസമന്വയവും അരങ്ങേറി.

article-image

xcv

article-image

dxvgxdg

article-image

xcbvb

You might also like

Most Viewed