വീട്ടുജോലിക്കാരുടെ ജോലി അന്തരീക്ഷം മെച്ചപ്പെടുത്താൻ തൊഴിലുടമകളുടെ കടമകൾ സംബന്ധിച്ച പുതിയ മാനുവൽ ഉടൻ പുറത്തിറക്കും
രാജ്യത്തെ വീട്ടുജോലിക്കാരുടെ ജോലി അന്തരീക്ഷം മെച്ചപ്പെടുത്താനുദ്ദേശിച്ചുകൊണ്ട് തൊഴിലുടമകളുടെ കടമകൾ സംബന്ധിച്ച പുതിയ മാനുവൽ ഉടൻ പുറത്തിറക്കുമെന്ന് എൽഎംആർഎ അധികൃതർ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി ഇവർ ശിൽപശാല സംഘടിപ്പിച്ചു. പരിക്ക്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവ നേരിടുകയാണെങ്കിൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് സംവിധാനം സംബന്ധിച്ചുള്ള വിവരങ്ങളും എൽ.എം.ആർ.എ അധികൃതർ യോഗത്തിൽ നൽകി. ഗാർഹിക തൊഴിലാളികൾക്കായി 2021−ലാണ് ഇത് ആരംഭിച്ചത്. യോഗത്തിൽ നയതന്ത്രജ്ഞർ, കമ്യൂണിറ്റി നേതാക്കൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്തു.
ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടുജോലിക്കാർ, തോട്ടക്കാരൻ, പാചകക്കാരൻ, ഗാർഡ്, ഡ്രൈവർ മുതലായവ ജോലി ചെയ്യുന്നവരുടെ തൊഴിലുടമകളെ അവരുടെ അവകാശങ്ങളെയും പ്രതിബദ്ധതകളെയും കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . തൊഴിലുടമകൾക്കും, റിക്രൂട്ട്‌മെന്റ് ഏജൻസികളടക്കമുള്ളവർക്കും സമൂഹമാധ്യമങ്ങളിലും ഹാൻഡ്‌ബുക്ക് ഡിജിറ്റൽ കോപ്പി നൽകും. എൽ.എം.ആർ.എയുടെ കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 78,900 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഇതിൽ 22,850 പേർ പുരുഷന്മാരാണ്.
sdasd