പാക്‌ട് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്‌ട്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അദിയ ഇന്ത്യൻ ദർബാർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പാക്‌ട് കുടുംബാംഗങ്ങളും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു. ജമാൽ നദ്വി ഇരിങ്ങൽ റമദാൻ സന്ദേശം കൈമാറി. നോമ്പ് കാലത്തിന്റെ സവിശേഷതകളെ കുറിച്ചും മാനവികതയെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു.
മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദവും മാനുഷിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹം മുന്നോട്ട് പോവേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇഫ്ത്താർ കൺവീനർ സൽമാനുൽ ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.
രുരുര