ഫ്രന്റ്‌സ് സ്റ്റഡി സെന്ററിന്റെ ഖുർആൻ വിജ്ഞാന പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
ഫ്രന്റ്‌സ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ റമദാനിലും പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഖുർആനിലെ അൽ ഫുർഖാൻ അധ്യായത്തെ അടിസ്ഥാനമാക്കി ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 3.45 ന് മനാമ ഇബ്നു ഹൈതം സ്‌കൂൾ ഓൾഡ് കാമ്പസിലാണ് പരീക്ഷ നടക്കുന്നത്.
ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ അവലംബമാക്കിയായിരിക്കും പരീക്ഷ. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 355973996 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
iugiugi