ബഹ്‌റൈനിലുടനീളം 190 പാർക്കുകളും നടപ്പാതകളും നിർമിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി


ബഹ്‌റൈനിലുടനീളം 190 പാർക്കുകളും നടപ്പാതകളും നിർമിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം വെളിപ്പെടുത്തി. 18,18,968 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ പാർക്കുകളെല്ലാം കൂടി നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് വിശ്രമത്തിനും ഉല്ലാസത്തിനും കൂടുതൽ അവസരമൊരുക്കാൻ ഇതിലൂടെ സാധിച്ചു. 2035ഓടെ മരങ്ങളുടെ എണ്ണം 1.8 ദശലക്ഷത്തിൽ നിന്ന് 3.6 ദശലക്ഷമാകുകയെന്ന ലക്ഷ്യമനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. വനവത്കരണപദ്ധതി പുരോഗമിക്കുകയാണെന്നും ശൂറ കൗൺസിൽ അംഗം റെധാ മോൺഫറാദിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കാർബൺ എമിഷൻ പടിപടിയായി കുറക്കുകയെന്ന ആഗോള ലക്ഷ്യത്തിനൊപ്പമാണ് രാജ്യം. സീറോ കാർബൺ എമിഷൻ എന്ന  ലക്ഷ്യത്തിനായി കൈകോർക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണ്. കടൽത്തീരങ്ങളിലും പാർക്കുകളിലും വഴിയോരങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള നടപടികൾ നടക്കുന്നു.  കണ്ടൽകാടുകൾ സംരക്ഷിക്കാനും നടപടിയെടുത്തിട്ടുണ്ട്. കടൽക്കയറ്റത്തിന് പരിഹാരമായും കണ്ടൽ സംരക്ഷണത്തെ കാണുന്നു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം പടിപടിയായി നടക്കുന്നുണ്ട്. ബഹ്റൈൻ പോർട്ട് പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചത് ഈ മേഖലയിലെ വലിയ നേട്ടമാണ്. 

കഴിഞ്ഞ വർഷം വിവിധ ഭാഗങ്ങളിലായി 20,000 വൃക്ഷത്തൈകൾ നട്ടതായി ദക്ഷിണ മേഖല മുനിസിപ്പൽ ഡയറക്ടർ ഈസ അബ്ദുറഹ്മാൻ അൽ ബൂഐനൈൻ അറിയിച്ചു. 2023ൽ 1094 കെട്ടിട നിർമാണ അനുമതിയും നൽകുകയുണ്ടായി. റോഡിനോട് ചേർന്ന് പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് 849 അനുമതികളും നൽകുകയുണ്ടായി. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് 516 അഡ്രസ് കാർഡും 3017 സി.ആറും അനുവദിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

jhgjgjg

You might also like

Most Viewed