ബഹ്റൈൻ ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


ബഹ്റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ആയിരങ്ങൾ പങ്കെടുത്തു. റമദാൻ നോമ്‌പിന്റെ ആദ്യ വെള്ളിയാഴ്‌ച നടന്ന ഇഫ്താർ വിരുന്നിൽ ബഹ്റൈനിലെ സാമൂഹ്യ−സാംസ്കാരിക രംഗത്തെയും വിവിധ മത −സമുദായിക നേതാക്കളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെപി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഇബ്രാഹിം അദ്ദേഹം സ്വാഗതം ആശംസിച്ചു, ബഹ്റൈൻ സമസ്ത പ്രസിഡൻ്റ് ജനാബ് ഫഖ്റുദിൻ തങ്ങൾ റമദാൻ സന്ദേശം നൽകി. 

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ കുറിലോസ്, കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിലെ മുഖ്യ പൂജാരി പ്രദീഷ് വാസുദേവൻ എന്നിവർ ആത്മീയ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. 

article-image

രുപരുര

You might also like

Most Viewed