കെഎംസിസി ബഹ്‌റൈന്റെ ഗ്രാൻഡ് ഇഫ്താർ നാളെ
കെഎംസിസി ബഹ്‌റൈന്റെ ഗ്രാൻഡ് ഇഫ്താർ നാളെ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹ നോമ്പ് തുറയായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.
മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യതിഥി ആയി പങ്കെടുക്കും. നാനൂറോളം വരുന്ന വളണ്ടിയരാണ് സംഗമത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നത്.
dfgdfg