സംസ്കൃതി ബഹ്റൈൻ പ്രഭാഷണം സംഘടിപ്പിച്ചു
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇൻഷുറൻസ് പരിരക്ഷ പദ്ധതികളെയും വ്യവസായപദ്ധതികളെയും അടിസ്ഥാനമാക്കി സംസ്കൃതി ബഹ്റൈൻ പ്രഭാഷണം സംഘടിപ്പിച്ചു. അഡ്വ. ജയസൂര്യൻ പ്രവാസികൾക്കായുള്ള പദ്ധതികളെയും സാധ്യതകളെയുംപറ്റി സംസാരിച്ചു. ഹമദ് ടൗൺ സംസ്കൃതി ഹാളിലും ബികാസ് ഓഡിറ്റോറിയത്തിലുമായി സംസ്കൃതി കേരള യൂനിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് രജിത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുധീഷ് സ്വാഗതവും കൺവീനർ അനിൽ മടപ്പള്ളി നന്ദിയും പറഞ്ഞു.
ഭാരവാഹികളായ അജിത്ത് മാത്തൂർ, പ്രഭുലാൽ, ജോതിഷ്, മധു, സന്തോഷ്, ദിലീപ്, കൃഷ്ണകുമാർ, രാജേഷ്, മഹേഷ്, കിഷോർ കുമാർ, നിജി സുധീഷ്, ജിജി രജിത്ത്, ധന്യ മധു എന്നിവർ സദസ്സ് നിയന്ത്രിച്ചു. എലൈറ്റ് പ്ലാസ ഹോട്ടലിൽ നടന്ന ബിസിനസ് മീറ്റിൽ സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സിജു അധ്യക്ഷത വഹിച്ചു. സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം അജി സർവാൻ നന്ദി പറഞ്ഞു.
dgdfsg