ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കാര വിഷയാവതരണം നിർവഹിച്ച ചടങ്ങിൽ ചാപ്റ്റർ ചാരിറ്റി വിങ് ചെയർമാൻ ഹാരിസ് പഴയങ്ങാടി സിഎച് സെന്റർ പരിയാരം  പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ വച്ച് ഹാരിസ് പഴയങ്ങാടി,സജീർ ,നിസാർ ഗുഡ് ലക്ക് എന്നിവരും കെഎംസിസി പയ്യന്നൂർ മണ്ഡലം കമ്മറ്റിയും സഹായ ഫണ്ട് പ്രഖ്യാപിച്ചു.

ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ചാപ്റ്റർ മുൻ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നൂർ, ജില്ല − മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ചാപ്റ്റർ സെക്രെട്ടറി ലത്തീഫ് പൂമംഗലം സ്വാഗതവും നൂറുദ്ധീൻ മാട്ടൂൽ നന്ദിയും പറഞ്ഞു. 

article-image

vbnvcn

You might also like

Most Viewed