വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ കഴിഞ്ഞവർഷം 244 നിയമലംഘനങ്ങൾ കണ്ടെത്തി


വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ കഴിഞ്ഞ വർഷം നാഷനൽ ബ്യൂറോ ഓഫ് റവന്യുനടത്തിയ പരിശോധനകളിൽ 244 നിയമലംഘനങ്ങൾ കണ്ടെത്തി. 2115 പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്. വിദ്യാഭ്യാസം, നിർമാണം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, പ്ലംബിങ്, ഹീറ്റ്, എയർ കണ്ടീഷനിങ് ഇൻസ്റ്റലേഷൻ, ട്രാവൽ ഏജൻസികൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇവർ  പരിശോധന നടത്തി. ഡിജിറ്റൽ സ്റ്റാമ്പ് സിസ്റ്റം നടപ്പാക്കിയതിന് ശേഷം വിവിധ സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നുവെന്നതും ഉറപ്പാക്കാൻ പരിശോധനകളിലൂടെ സാധിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വാറ്റ് ഇൻവോയ്‌സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും,    കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ വാറ്റ് നിയമം അനുസരിച്ച് അഞ്ചു വർഷത്തെ തടവും അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.  വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ കാൾസെന്റർ നമ്പറായ 80008001 ൽ ബന്ധപ്പെടാവുന്നതാണ്. 

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed