ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമാകുന്നു
ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റിയുടെ കീഴില്‍ റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ദിവസവും നൂറിൽപരം ആളുകളാണ് ഇഫ്താറിനെത്തുന്നത്. എല്ലാ ദിവസവും ഇഫ്താറിന്റെ മുന്നോടിയായി നടക്കുന്ന പ്രാർത്ഥനക്ക് ഉമ്മുൽ ഹസ്സം സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനിയാണ് നേതൃത്വം നൽകുന്നത്.
ബദർ അനുസ്മരണം, ബുർദ വാർഷികം, ഖത്തമുൽ ഖുർആൻ, ദുആ മജ്‌ലിസ്, പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം എന്നീ പരിപാടികളും ഈ മാസം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
്ിു്ിു