അഹ്‌ലൻ റമദാൻ സമാപനമായി


അഹ്‌ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ മസ്ജിദിനോട് അനുബന്ധിച്ച് തയാറാക്കിയ റമദാൻ ടെന്റിൽ നടന്നു.‘റമദാൻ - വിജയ മാർഗം’ എന്ന വിഷയത്തെ ആസ്പദമാക്കി സിറാജുൽ ഇസ്‍ലാം ബാലുശ്ശേരി നടത്തിയ പ്രഭാഷണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. പുതുതായി തയാർ ചെയ്ത ടെന്റിന്റെ ഉദ്ഘാടനച്ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുല്ല ബിൻ സഅദുല്ല അൽ മുഹമ്മദി ഖുർആൻ പാരായണം നിർവഹിച്ചു.

അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെയ്ഖ് ഈസ്സ മുതവ്വ ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ റയ്യാൻ മദ്റസ നടത്തുന്ന റമദാൻ ക്വിസിന്റെ ലോഗോ പ്രകാശനം സിറാജുൽ ഇസ്‍ലാം ബാലുശ്ശേരി റയ്യാൻ മദ്റസ ചെയർമാൻ വി.പി. അബ്ദു റസാഖിന് നൽകി നിർവഹിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

article-image

saasasdads

You might also like

Most Viewed