ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘടനയായ ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജോബി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

പുതിയ പ്രസിഡണ്ടായി ബഹ്റൈനിൽ നിന്നുള്ള ബേസിൽ നെല്ലിമറ്റം , ജനറൽ സെക്രട്ടറിയായി ദുബായിൽ നിന്നുള്ള റ്റോബിൻ റോയ്, ട്രഷററായി സൗദി അറേബ്യയിൽ നിന്നുള്ള ജോബി ജോർജ് , രക്ഷാധികാരിയായി അൽ ഐനിൽ നിന്നുള്ള ജോബി കുര്യാക്കോസ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജോജോ ജോർജ് (സൗദി അറേബ്യ ), ജോമി ജോസ് കോട്ടൂർ (അയർലണ്ട്)ജനറൽ സെക്രട്ടറിമാരായി ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ ), ജിയോ ബേബി (യുഎഇ) ജോയിന്റ് ട്രഷറർ:അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ),ചാരിറ്റി വിംഗ് കോഡിനേറ്റേഴ്സ് മൈ‌തീൻ പനക്കൽ, ജോൺസൻ മാർക്കൊസ് ( സൗദി അറേബ്യ ) എന്നിവരും യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. മുൻ സെക്രട്ടറി ബേസിൽ ജോൺ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, മുൻ ജോയിന്റ് ട്രഷറർ അജീഷ് ചെറുവട്ടൂർ കണക്കും അവതരിപ്പിച്ചു. ബഹ്റൈനിലുള്ളവർക്ക് കൂട്ടായ്മയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 39501656 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

hghghghgh

You might also like

Most Viewed