പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു

പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. നജീബ് മീരാന്റെ അധ്യക്ഷതയിൽ മനാമ കെ.സിറ്റി ഹാളിൽ നടന്ന ഇഫ്താർ സാംസ്‌കാരിക പരിപാടിയിൽ യൂനിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം പറഞ്ഞു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. നാഷനൽ ദഅ്‍വ പ്രസിഡന്റ് അബൂബക്കർ ലത്തീഫി റമദാൻ സന്ദേശം നൽകി.
എസ്.എൻ.സി.എസ് മുഖ്യരക്ഷാധികാരി പ്രകാശ് പണിക്കർ, ഓർത്തഡോക്സ് വികാരി ബിനുമോൻ ബേബി, ലോക കേരള സഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, സെക്രട്ടറി മിജോഷ് മോറാഴ, നജീബ് കടലായി എന്നിവർ ആശംസകൾ നേർന്നു. യൂനിറ്റ് പ്രസിഡന്‍റ് അബ്‌ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.
adsadsadsads