അമേരിക്ക ബഹ്റൈൻ്റെ തന്ത്രപ്രധാന പങ്കാളിയെന്ന് ബഹ്റൈൻ കിരീടാവകാശി

അമേരിക്ക ബഹ്റൈൻ്റെ തന്ത്രപ്രധാനമായ പങ്കാളിയാണെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി നടത്തിയ കൂടികാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടികാഴ്ച്ചയിൽ ഗാസയിലെ സ്ഥിതിഗതികൾ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയ്ക്ക് വിധേയമായി. പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കിയ ബഹ്റൈൻ പ്രധാനമന്ത്രി എത്രയും പെട്ടന്ന് ഇവിടെ ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാൻ അമേരിക്ക ശ്രമിക്കണമെന്നും കൂടികാഴ്ച്ചയിൽ അഭിപ്രായപ്പെട്ടു.
ddadsadsadsads