പാലക്കാട് ആർട്ട് ആൻഡ് കൾച്ചറൽ തിയേറ്റർ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ആദരിച്ചു

പാലക്കാട് ആർട്ട് ആൻഡ് കൾച്ചറൽ തിയേറ്റർ ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടോപ്പർമാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഡോ. രവി വാര്യർ മുഖ്യാതിഥിയായ പരിപാടിയിൽ പത്മകുമാർ നായർ വിശിഷ്ടാതിഥിയായിരുന്നു. പാക്ട് ചീഫ് കോർഡനേറ്റർ ജ്യോതി മേനോൻ, പ്രസിഡൻറ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ്, സജിത സതീഷ് എന്നിവരും സന്നിഹിതരായിരുന്നു.
ജ്യോതി മേനോൻ പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജഗദീഷ് കുമാർ, സുധീർ, ഷീബ ശശി എന്നിവരെ ചടങ്ങിൽ പരിചയപ്പെടുത്തി. അസിസ്‌റ്റൻറ്റ് സെക്രട്ടറി ദീപക് വിജയൻ നന്ദി രേഖപ്പെടുത്തി.
dfsgdfg