“വാക്കനൽ” ബഹ്റൈൻ പ്രതിഭയുടെ വനിത ദിന പരിപാടിയുടെ ഉദ്ഘാടനം മീരാ രവി നിർവഹിച്ചു

“വാക്കനൽ” എന്ന പേരിൽ ബഹ്റൈൻ പ്രതിഭ വനിതാവേദി നടത്തിയ വനിത ദിന പരിപാടിയുടെ ഉദ്ഘാടനം മാഹൂസിലെ ലോറൽസ് ഹാളിൽ വച്ച് പ്രമുഖ മാധ്യമപ്രവർത്തക മീരാ രവി നിർവഹിച്ചു. മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ വീഡിയോ സന്ദേശത്തിലൂടെ വാക്കനിലിന് വനിതാദിനാശംസകൾ നേർന്നു. ലോക കേരള സഭ അംഗവും രക്ഷാധികാരി സമിതി അംഗവുമായ സി. വി നാരായണൻ, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, ജോയിന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, വൈസ് പ്രസിഡണ്ട് നിഷാ സതീഷ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന “സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ കൗൺസിലർ രേഖ ഉത്തം സംസാരിച്ചു. പ്രതിഭയിലെ നാലു മേഖലാ വനിതാ വേദി പ്രവർത്തകർ അവതരിപ്പിച്ച വ്യത്യസ്തമായ പരിപാടികൾ, പ്രതിഭാ സ്വരലയ വനിതകൾ അവതരിപ്പിച്ച ഗാനമേള, ഫിലിം ക്ലബ് ഒരുക്കിയ ‘സെലിബ്രേറ്റ് വിത്ത് ഹേർ എന്ന ഹ്രസ്വ സിനിമ, സഹൃദയ നാടൻപാട്ട് സംഘം വനിതകൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ വനിതാദിനഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ കൺവീനർ രഞ്ജു ഹരീഷ് നന്ദി രേഖപ്പെടുത്തി.
ോേ്ോേ്