ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു


ബഹ്റൈൻ കേരളീയ സമാജം  2024−2026 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ഇവിടെ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ ആഷ്ലി കുര്യൻ എന്നിവർ വാർഷിക റിപ്പോർട്ടും  ഇന്റേണൽ ഓഡിറ്റർ റിപ്പോർട്ടും അവതരിപ്പിച്ചു. മുഖ്യ വരണാധികാരി വേണുഗോപാൽ, സഹവരണാധികാരി സക്കറിയ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി പി.വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), ദിലീഷ് കുമാർ (വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ), റിയാസ് (എന്റർടെയിൻമെന്റ് സെക്രട്ടറി), വിനോദ് അളിയത്ത് (മെംബർഷിപ് സെക്രട്ടറി), വിനയചന്ദ്രൻ ആർ. നായർ (സാഹിത്യ വിഭാഗം സെക്രട്ടറി), നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), വിനോദ് വി. ജോൺ (ലൈബ്രേറിയൻ), പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

article-image

sdgvg

You might also like

Most Viewed