ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിന് നിരോധനം

ഞണ്ടുകളെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള രണ്ട് മാസത്തെ നിരോധനം ബഹ്റൈനിൽ പ്രാബല്യത്തിൽ വന്നു. മേയ് 15 വരെ നിരോധനം തുടരുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അധികൃതർ അറിയിച്ചു. ഞണ്ടുകളുടെ പ്രജനന കാലയളവിൽ മത്സ്യബന്ധനം നിർത്തുന്നതിലൂടെ സമുദ്രസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വാർഷിക നിരോധനം ഏർപ്പെടുത്തുന്നത്.
നിരോധന കാലയളവിൽ ഞണ്ട് മത്സ്യബന്ധനം, വ്യാപാരം, വിൽപന എന്നിവ ചെയ്യാൻ പാടില്ല. നിരോധനം നടപ്പാക്കുന്നതിന് ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷണം ശക്തമാക്കും.
hgfgh