സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം; ശിക്ഷാ നടപടികൾ ശക്തമാക്കും

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആളുകൾക്കെതിരെ കർശന നടപടികൾ ആവശ്യപ്പെട്ടും നിലവിലെ നിയമങ്ങളിൽ ഭേദഗതി വേണമെന്നതിനെ കുറിച്ചും ബഹ്റൈൻ പാർലിമെന്റ് എംപിമാർ ചർച്ച നടത്തും. കഴിഞ്ഞ നവംബർ മാസം ഇത് സംബന്ധിച്ച് നിർത്തി വെച്ച ചർച്ചയാണ് ഗവണ്മെന്റ് നിർദേശപ്രകാരം ഈ വരുന്ന ചൊവ്വാഴ്ച്ച പുനരാരംഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അന്യരുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി പങ്കിടുന്നതിനും, വ്യാജവാർത്തകൾ നൽകുന്നതിനുമാണ് ശിക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ഇത്തരം കേസുകളിൽ നൽകുന്ന ശിക്ഷ അപര്യാപ്തമാണെന്നാണ് എംപിമാരുടെ വാദം. മൂന്ന് മാസം തടവും 20 ദിനാർ വരെയുള്ള പിഴയുമാണ് ഇപ്പോൾ നൽകുന്നത്. ഇത് ഒരു വർഷം വരെയുള്ള തടവും, അയ്യായിരം ദിനാർ വരെയുള്ള പിഴയുമായി മാറ്റണമെന്നാണ് ആവശ്യം. സ്വാകര്യ വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകണമെന്ന ആവശ്യവും ഇവർ മുമ്പോട്ട് വെച്ചിട്ടുണ്ട്.
്ോിേ്ി