ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു


ബഹ്റൈനിൽ 19 വർഷക്കാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സൽമാനിയ സിറോ മലബാർ സൊസൈറ്റിയുടെ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ബിജു കോശി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോബി കുര്യൻ സ്വാഗതം പറഞ്ഞു.   

ലോക കേരളസഭാംഗം രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു. 2024 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും അഡ്വൈസറി ബോർഡ് അംഗങ്ങളെയും യോഗത്തിൽ വെച്ച് ആദരിച്ചു. തുടർന്ന് ഈ വർഷത്തെ മെംബർഷിപ് വിതരണ ഉദ്ഘാടനവും മേയ്ദിനത്തോടനുബന്ധിച്ച് നടക്കുന്ന ലേബർ ക്യാമ്പ് സന്ദർശനത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനവും നടന്നു. കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാരും 2023 കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ സ്റ്റാൻലി എബ്രഹാം നന്ദി രേഖപ്പെടുത്തി.

article-image

sddf

You might also like

Most Viewed