മുസ്‍ലിം ലീഗിന്റെ 76ആം സ്ഥാപക ദിനം ആഘോഷിച്ചു

മുസ്‍ലിം ലീഗ് 76ആം സ്ഥാപക ദിനം കെ.എം.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. മുഹറഖ് ഏരിയ പ്രസിഡന്‍റ് അബു യൂസുഫ് കെ.ടി പതാക ഉയർത്തി. മുതിർന്ന നേതാവ് എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതം പറഞ്ഞു.
ട്രഷറർ മുസ്തഫ കരുവാണ്ടി, ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് അലി വളാഞ്ചേരി, വൈസ് പ്രസിഡന്‍റുമാരായ നാസർ എസ്.കെ, ഇബ്രാഹിം തിക്കോടി, സെക്രട്ടറിമാരായ ജംഷീദ് നിലമ്പൂർ, നൗഷാദ് കരുനാഗപ്പള്ളി, മദ്റസ കൺവീനർ അബ്ദുല്ല മുന, അഷ്‌റഫ് ബാങ്ക് റോഡ് തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്‍റെയും കെ.എം.സി.സിയുടെയും പ്രവർത്തകന്മാരും പങ്കെടുത്തു. പരിപാടിയിൽ പായസ വിതരണവും നടത്തി.
ോേ്ോ്